
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ രണ്ട് നേതാക്കൾ മുഖ്യമന്ത്രി മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. 2019ൽ പാർട്ടി വിട്ട ബിശ്വജിത് ദാസ്, സുനിൽ സിംഗ് എന്നീ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയതെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയതെന്നാണ് അഭ്യൂഹം.