
തിരുവനന്തപുരം: ഫെബ്രുവരി 13 മുതൽ ബംഗ്ളുരുവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സച്ചിൻ ബേബി നയിക്കും. ഇരുപതംഗ ടീമിൽ വെറ്റ്റൻ പേസർ എസ്.ശ്രീശാന്തും ഇടം നേടി. നേരത്തേ നടന്ന സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ സഞ്ജു സാംസണായിരുന്നു നായകൻ.
കേരള ടീം: സച്ചിൻ ബേബി, രോഹൻ എസ്, മുഹമ്മദ് അസ്ഹറുദിൻ, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, വിനൂപ് എസ്, സിജോ മോൻ ജോസഫ്, മിഥുൻ.എസ്, ബേസിൽ എൻ.പി, അരുൺ എം, നിധീഷ് എം.ഡി, ശ്രീരൂപ് എം.പി, എസ്.ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെ.ജി.