ethiyopia

എത്യോപ്യ: എത്യോപ്യയിലെ വടക്കാൻ ടിഗ്രേ യുദ്ധത്തിൽപ്പെട്ട് അഭയാ‌ർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് അന്താരാഷ്ട്ര സഹായ സംഘം നൽകിയ സേവനങ്ങൾ നശിപ്പിച്ചതിൽ സംഘം അപലപിച്ചു. പ്രദേശത്തെ രണ്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചതെന്ന് നോർവീജിയൻ ആഭയാ‌ർത്ഥി കൗൺസിൽ അറിയിച്ചു. ആഭയാർത്ഥികൾക്ക് സഹായമായി ഞങ്ങൾ സ്ഥാപിച്ച ഞങ്ങളുടെ കെട്ടിടങ്ങളും സേവനങ്ങളും നശിപ്പിച്ചതിൽ ഞങ്ങൾ അപലപിക്കുന്നു. എൻ.ആർ.സിയുടെ സെക്രട്ടറി ജനറൽ ജാൻ എഗ്ലാൻഡ് അറിയിച്ചു. ആയുധധാരികളായവർ പ്രദേശത്ത് കൊള്ളയും തീവയ്പ്പും അതിക്രമങ്ങളും നടത്തുന്നതിനാൽ ഇവിടെ ജീവിക്കുന്ന സാധാരണക്കാർക്ക് വൻ ദുരന്തമാണ് നൽകുന്നത്. 2019ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ പ്രധാനമന്ത്രി അബി അഹമ്മദ് നവംബർ ആദ്യം ടിഗ്രെയുടെ ഭരണകക്ഷിയായ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ (ടി.പി.എൽ.എഫ്) നേതാക്കൾക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ ഫെഡറൽ ആർമി ക്യാമ്പുകൾക്ക് നേരെ ടി.പി.എൽ.എഫ് നടത്തിയ ആക്രമണമാണ് അവരെ അക്രമണത്തിന് പ്രേരിപ്പിച്ചത്.