ayodhya-ramakshetra

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര നി‌ർമ്മാണത്തിനായി കർണാടകത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഒരു കോടി രൂപ സംഭാവന നൽകി. കർണാടക ഉപമുഖ്യ മന്ത്രി ഡോ.അശ്വന്ത് നാരായൺ തുക ഏറ്റുവാങ്ങി. ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് ഡോ.അശ്വന്ത് നാരായൺ പറഞ്ഞു. ജനോപകരപ്രദമായ വികസനപ്രവർത്തനങ്ങളാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ക്രിസ്ത്യൻ വികസന കോർപ്പറേഷൻ സ്ഥാപിച്ച് 200 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയെ ക്രിസ്ത്യൻ സമുദായ പ്രതിനിധികൾ അനുമോദിച്ചു. ജെയ്ജോ ജോസഫ് സ്വാഗതം പറഞ്ഞു.