
മസ്കറ്റ്: ഒമാനിൽ ഓക്സ്ഫോഡ് ആസ്ട്രസെനക്ക കൊവിഡ് വാക്സിനേഷന് തുടക്കമായി. നിശ്ചിത കേന്ദ്രങ്ങളിൽ 65 വയസ്സിന് മുകളിലുള്ളവർ എത്തി വാക്സിൻ സ്വീകരിക്കണം.
നാലാഴ്ചയുടെ ഇടവേളയിൽ രണ്ട് ഡോസുകളാണ് നൽകുക. ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസായി ആസ്ട്രസെനക്ക സ്വീകരിക്കാൻ കഴിയില്ല. ഇവർക്കുള്ള രണ്ടാമത്തെ ഡോസിന്റെ വിതരണം പിന്നീട് അറിയിക്കും. ഇന്ത്യയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഒരു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിൻ.