aparna

ഗുവാഹത്തി: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്നലത്തെ മത്സരങ്ങളിൽ നിന്ന് കേരളത്തിന്റെ അക്കൗണ്ടിൽ രണ്ട് സ്വർണം കൂടിയെത്തി. അണ്ടർ 18 ആൺകുട്ടികളുെ 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ഹനാനും 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയിയുമാണ് ഇന്നലെ കേരളത്തിന്റെ സുവർണ താരങ്ങളായത്. ഇതോടെ കേരളത്തിന്റെ ആകെ സ്വർണ നേട്ടം ആറായി. പതിനെട്ട് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ വി.എസ്. സെബാസ്റ്ര്യൻ വെങ്കലം നേടി.