
ജിദ്ദ : സൗദിയിലും കുവൈറ്റിലും യാത്രാവിലക്ക് തുടരുന്നതിനാൽ യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ കടക്കാനാകില്ലെന്നാണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈറ്റ് യാത്ര താല്‍ക്കാലികമായി സാധ്യമല്ല.
എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.
Advisory for Indian Nationals travelling to Saudi Arabia or Kuwait via UAE 👇@AmbKapoor @IndianDiplomacy @cgidubai @MOS_MEA @MEAIndia @IndianEmbRiyadh @indembkwt @MOS_MEA @DrSJaishankar @harshvshringla pic.twitter.com/D5jcGv0SbB