sasikala

ചെന്നൈ: നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രിയ തോഴി വി കെ ശശികല ചെന്നൈയിൽ തിരിച്ചെത്തി.ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ചെന്നൈയിലെത്തിയത്. രാമപുരത്തെ എം ജി ആർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

Tamil Nadu: Expelled AIADMK leader Sasikala reaches her place of residence in Chennai

She was greeted by an enormous presence of the public upon her arrival pic.twitter.com/2s43Bi95XX

— ANI (@ANI) February 9, 2021


താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് അവർ പ്രവർത്തകർക്ക് ഉറപ്പുനൽകി. അതോടൊപ്പം വ്യക്തി താൽപര്യങ്ങൾ മാറ്റിനിർത്തി ഒരുമിച്ച് നിൽക്കണമെന്നും ശശികല നിർദേശം നൽകി. നൂറ് കണക്കിന് അനുയായികളെ അണിനിരത്തി 62 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ശശികല ബംഗളൂരുവിൽ നിന്ന് ചെന്നൈയിലെത്തിയത്.

ഇന്നലെ രാവിലെ ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെ വാഹനവ്യൂഹം അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. അഞ്ചു വാഹനങ്ങൾ മാത്രമേ കടത്തി വിടൂവെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കൂടാതെ പൊലീസ് അണ്ണാഡിഎംകെ പതാക ശശികലയുടെ കാറിൽ നിന്ന് അഴിച്ചുമാറ്റി. തുടർന്ന് അണ്ണാഡിഎംകെ പ്രവർത്തകന്റെ പാർട്ടി പതാകയുള്ള കാറിലേക്ക് മാറിക്കയറി യാത്ര തുടരുകയായിരുന്നു.