samam

കൊച്ചി: ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ മൂന്നാമത് വാർഷിക പൊതുയോഗം ചേർന്നു. ഞായറാഴ്ച എറണാകുളം ചെറായി ക്ലബ് മഹീന്ദ്ര ബീച്ച് റിസോർട്ടിൽവച്ചായിരുന്നു യോഗം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.

യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.അഞ്ച് പുതിയ അംഗങ്ങളെ ചേർത്ത് പ്രവർത്തക സമിതിയും, ഉപദേശക സമിതിയും പുന:സംഘടിപ്പിച്ചു. നിലവിലെ പ്രവർത്തകസമിയുടെ ഭാരവാഹികൾ, സുദീപ് കുമാർ(പ്രസിഡന്റ്),രവിശങ്കർ(സെക്രട്ടറി), അനൂപ് ശങ്കർ(ട്രഷറർ)എന്നിവരുൾപ്പടെ മുഴുവൻ പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ ചെയർമാൻ ഡോ. കെ ജെ യേശുദാസ്,വൈസ് ചെയർപേഴ്‌സൺ പദ്മഭൂഷൺ ഡോ. കെ എസ് ചിത്ര, വൈസ് ചെയർമാൻ എം ജി ശ്രീകുമാർ, മുതിർന്ന പിന്നണി ഗായകരായ സുജാത, വേണുഗോപാൽ, ശ്രീനിവാസ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.