ninitha

പാലക്കാട്: സിപിഎം നേതാവ് എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്‌കൃത സർവകലാശാലയിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിച്ചതിൽ പരാതി നൽകിയവരിൽ ഒരു സബ്‌ജക്‌ട് എക്‌സ്‌പർട്ട് തന്റെ പരാതി പിൻവലിച്ച് കത്ത് നൽകിയെന്ന് സൂചന. മലയാളം സർവകാശാലയിലെ ചെയറിന്റെ അദ്ധ്യക്ഷനായ ഡോ.ടി.പവിത്രനാണ് വൈസ് ചാൻസിലർക്ക് കത്ത് നൽകിയത് എന്നാണ് വിവരം. എന്നാൽ കത്തിന്റെ പകർപ്പ് ലഭ്യമായിട്ടില്ല. സിപിഎം അനുഭാവം പ്രകടിപ്പിക്കുന്ന ഇദ്ദേഹത്തോട് ഇടനിലക്കാരനെന്ന് എം.ബി രാജേഷ് ആരോപിക്കുന്ന എകെജിസിടിഎ മലപ്പുറം ജില്ലാ ഭാരവാഹിയായ അദ്ധ്യാപകൻ തന്നെ ആവശ്യപ്പെട്ടിട്ടാണ് പരാതി പിൻവലിച്ചതെന്നാണ് വിവരം.

മൂന്നുപേരാണ് നിനിതയുടെ നിയമനത്തിനെതിരെ പരാതി നൽകിയത്. ഇതിൽ ഡോ.പവിത്രൻ പിന്മാറുന്നതോടെ ഇവരുടെ നിയമന വിഷയത്തിലെ കുഴപ്പങ്ങൾ മാറുകയാണ്. അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷമാണ് ഇടത് അനുഭാവിയായ ഡോ.ടി പവിത്രനെ മലയാളം സർവകലാശാലയിൽ നിയമിച്ചത്. ഇടനിലക്കാരനായ അദ്ധ്യാപകൻ സർവകലാശാല സമിതി അംഗത്വമുള‌ളയാളും ഇടത് ഭരണകാലത്തുതന്നെ ബോർഡ് ഓഫ് സ്‌റ്റഡീസിൽ അംഗത്വം ലഭിച്ചയാളുമാണ്.