mohanlal

ദൃശ്യം2 ഫെബ്രുവരി 19ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒടിടി പ്ളാറ്റ്‌മോഫിൽ റിലീസ് ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകർക്ക് കാണാനാവുക. നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ദൃശ്യം അവസാനിച്ചതെങ്കിൽ, അതിനെല്ലാമുള്ള ഉത്തരം തേടിയാകും ദൃശ്യം-2 എത്തുക.

ജോർജ് കുട്ടി ഒളിപ്പിച്ചുവയ‌്‌ക്കാൻ ശ്രമിക്കുന്ന കുറ്റം കണ്ടെത്തുമോ? ജോർജ് കുട്ടിയെ പൊലീസ് അറസ്‌റ്റ് ചെയ്യുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ റെക്കോഡുകൾ തകർത്ത് സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ആമസോണിന്റെ പുതിയ വീഡിയോയും എത്തിയിരിക്കുകയാണ്. മോഹൻലാൽ ജോർജ് കുട്ടിയായി തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.