
ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ 227 റൺസിന് പരാജയപ്പെടുത്തി. 420 റൺസ് പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താവുകയായിരുന്നു. 17 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആൻഡേഴ്സനാണ് ഇന്ത്യയെ തകർത്തത്. ഗിൽ, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആൻഡേഴ്സൻ പുറത്താക്കിയത്. ജാക്ക് ലീച്ച് നാലുവിക്കറ്റുകൾ വീഴ്‌ത്തി. ഇന്ത്യയ്‌ക്കായി ശുഭ്മാൻ ഗില്ലും വിരാട് കോലിയും അർദ്ധ സെഞ്ച്വറി നേടി.
ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). ഒരു വിക്കറ്റ് നഷ്‌ടത്തിൽ 39 റൺസെന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 337 റൺസിന് പുറത്തായിരുന്നു. ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ സംഘം കൂടാരം കയറിയത്. എന്നാൽ ഒന്നാം ഇന്നിംഗ്സിൽ 241 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിംഗിനിറക്കാൻ തീരുമാനിക്കുകയായിരുന്നു.