pinarayi-vijayan

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താൽക്കാലികക്കാരുടെ കണക്ക് ആവശ്യപ്പെട്ട് മുഖ്യമന്ത്രി. കണക്കുകൾ ഉച്ചയ‌ക്ക് മുമ്പ് തന്നെ ഹാജരാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഈ സർക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചും ഒഴിവുകൾ സംബന്ധിച്ചു പിഎസ്‌സിക്കു നൽകിയ കണക്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം ആയുധമാക്കി മാറ്റിയിരിക്കുന്ന നിയമന വിവാദത്തെ പ്രതിരോധിക്കാനാണ് സർക്കാർ ഒരുങ്ങുന്നതന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

ഒഴിവുകൾ വന്നാൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ വച്ച് ജോലി മുന്നോട്ടു കൊണ്ടുപോകുകയാണ് വിവിധ വകുപ്പുകൾ. പലപ്പോഴും നിയമനം നടത്താതെ പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുകയാണ് പതിവ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ പിടിച്ചുലയ്‌ക്കുന്ന അനധികൃത നിയമന വിവാദത്തിൽ മുൻ സർക്കാരിനെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാൻ നടത്തുന്നത്.