
അടുത്തിടെ വിൽപ്പനയ്ക്കെത്തിച്ച ഥാർ തിരികെ വിളിക്കുകയാണ് മഹീന്ദ്ര. കഴിഞ്ഞ സെപ്തംബറിനും ഡിസംബറിനും ഇടയിൽ നിർമ്മിച്ചതും ഡീസൽ എഞ്ചിൻ ഘടിപ്പിച്ചതുമായ മോഡലുകളെയാണ് തിരിച്ച് വിളിച്ച് പരിശോധിക്കുന്നത്. കാംഷാഫ്ട് നിർമ്മാണത്തിൽ പിഴവ് സംഭവിച്ചെന്നെ സംശയത്തിലാണ് 1577 വാഹനങ്ങൾ സൗജന്യമായി പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തകരാർ കണ്ടെത്തുന്ന പക്ഷം കാംഷാഫ്ട് മാറ്റി നൽകാനുമാണ് തീരുമാനം. പരിശോധന ആവശ്യമുള്ള ഥാർ ഉടമകളെ നേരിട്ടറിയിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.