zs

എം.ജി മോട്ടേഴ്സിന്റെ ഇലക്ട്രിക് എസ്.യു.വി ZS കൂടുതൽ സ്‌മാർട്ടായിരിക്കുകയാണ്. 2021ലെ പുതിയ മോഡലിന് സാങ്കേതികവിദ്യയിൽ കാര്യമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വിക്ക് യഥാക്രമം 20.99 ലക്ഷവും 24.18 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്‌സ്‌ഷോറും വില. എക്‌സൈറ്റ് മോഡലിന് 11,000 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 66,000 രൂപയുമാണ് വില ഉയർത്തിയിരിക്കുന്നത്. പുതിയ എച്ച്.ടി.ബാറ്ററി, 17 ഇഞ്ച് ടയർ, ഐ-സ്‌മാർട്ട് ഇ.വി.2.0 ഫീച്ചറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പുതിയ മോഡലിന് നൽകിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 419 കി.മീ സഞ്ചരിക്കാം.