
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ആയിരം ഗംഗയിൽ മുങ്ങിയാലും സി.പി.എമ്മിനോട് വിശ്വാസികൾ പൊറുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമങ്ങളാേട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ കാണിച്ച ക്രൂരതയ്ക്ക് മാപ്പില്ല. ശബരിമല വിഷയത്തിൽ മുൻ സത്യവാങ്മൂലത്തിൽ നിന്ന് വിഭിന്നമായി പുതിയ സത്യവാങ്മൂലം നൽകാമെന്ന് സി.പി.എമ്മിലെ പാർശ്വവത്കരിക്കപ്പെട്ട നേതാവായ എം.എ. ബേബി പറഞ്ഞതുകൊണ്ട് കാര്യമില്ല.മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബരിമലക്കാര്യത്തിൽ എടുത്ത നിലപാട് തെറ്റിപ്പോയെന്ന് മുഖ്യമന്ത്രി പരസ്യമായി ഏറ്റുപറഞ്ഞ് വിശ്വാസികളോട് മാപ്പുപറയണം.