വ്യക്തിശുചിത്വത്തിന് പ്രത്യേകം പ്രാധാന്യം നൽകണം. ദിവസവും രണ്ടു നേരം കുളിക്കുക. വൈകുന്നേരങ്ങളിൽ ചെറുചൂടുവെള്ളത്തിൽ ദേഹം കഴുകുന്നത് സുഖനിദ്ര പ്രദാനം ചെയ്യും.
ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. സ്ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സാധിക്കും. ദിവസം അരമണിക്കൂറെങ്കിലും വ്യായാമം അത്യാവശ്യമാണ്.
ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. ഗ്രീൻടീ കുടിക്കുന്നത് പതിവാക്കുക. യൗവനം നിലനിർത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാൻ ഗ്രീൻടീയ്ക്ക് കഴിയും.
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചർമ്മം തിളങ്ങാനും ഉന്മേഷത്തോടെയിരിക്കാനും നന്നായി വെള്ളം കുടിക്കുക.
മാനസികാരോഗ്യത്തിന് യോഗയോ ധ്യാനമോ ശീലിക്കുന്നത് ഗുണം ചെയ്യും. കൃത്യമായ ഒരു സമയം ഇതിനു വേണ്ടി നീക്കി വയ്ക്കണം. മനസിലെ മോശം ചിന്തകളെ മാറ്റി മനസ് ഫ്രെഷാക്കാൻ യോഗയ്ക്കും മെഡിറ്റേഷനും സാധിക്കും.
തിരക്കേറുന്നതോടെ ചർമസംരക്ഷണത്തിൽ ശ്രദ്ധിക്കാതിരിക്കരുത്. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് പതിവാക്കുക. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സൺ സ്ക്രീൻ ലോഷൻ പുരട്ടണം.
സൗന്ദര്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കെല്ലാം ബ്യൂട്ടിപാർലറിൽ പോയി മുടി മുറിക്കുന്നതും ഫേഷ്യൽ ചെയ്യുന്നതുമെല്ലാം നല്ലത് തന്നെയാണ്. ജീവിതത്തോടുള്ള പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ ഈ മാർഗം സഹായകമാകും.
ജീവിത വിജയത്തിന് ഏറ്റവും അത്യാവശ്യം ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നതാണ്. ആത്മവിശ്വാസം നിങ്ങൾക്കു സമ്മാനിക്കുന്ന വിജയം ഒട്ടും ചെറുതല്ല. എന്തുകാര്യം ചെയ്യുമ്പോഴും എന്നെകൊണ്ട് കഴിയും എന്നു തന്നെ മനസിലുറപ്പിക്കണം.