
പെരുന്ന: ശബരിമല വിഷയത്തിൽ രാഷ്‌ട്രീയപാർട്ടികൾ ഇപ്പോൾ രംഗപ്രവേശനം ചെയ‌്തിരിക്കുന്നത് വിശ്വാസികളെ സ്വാധീനിക്കാനാണെന്ന് എൻഎസ്എസ്. ഇലക്ഷൻ മുന്നിൽ കണ്ടുള്ള വാദഗതികൾ കൗതുകകരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശിച്ചു.
വിശ്വാസ സംരക്ഷണത്തിനായി ബിജെപിയ‌്ക്കും യുഡിഎഫിനും എൽഡിഎഫിനും പലതും നേരത്തെ ചെയ്യാൻ കഴിയുമായിരുന്നെന്ന് എൻഎസ്എസ് പത്രക്കുറുപ്പിൽ വിശദമാക്കുന്നു. കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ, ബിജെപിയ്ക്ക് നിയമനിർമാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു ശബരിമലയെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ നിയമസഭയിൽ ബിൽ അവതരിപ്പിക്കാമെന്നിരിക്കെ അധികാരത്തിൽ വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് യുഡിഎഫ് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്ന് എൻഎസ്എസ് ചോദിക്കുന്നു.
വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിന് താൽപര്യമുണ്ടെങ്കിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുകയോ, നിയമനിർമ്മാണം നടത്തുകയോ ചെയ്യണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു.