myanmer

യാംഗോൺ ​: അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെുത്തതിൽ രാജ്യത്ത് തുടർന്നുവരുന്ന പ്രതിഷേധം ദിനംപ്രതി അക്രമാസക്തമാകുന്നതായി റിപ്പോർട്ട്. പ്രതിഷേധക്കാരെ നേരിടാൻ രാജ്യത്തെ ഇന്റ‌ർനെറ്റ് സൗകര്യവും വിശ്ചേദിച്ചതോടെ പ്രതിഷേധം രണ്ടിരട്ടിയായി. നിലവിൽ നാല് ദിവസമായി തെരുവിൽ വൻ പ്രതിഷേധമാണ് നടത്തുന്നത്. ചെവ്വാഴ്ച മ്യാൻമറിന്റെ തലസ്ഥാനമായ നയ്പിഡാവിൽ പൊലിസ് ആകാശത്തേക്ക് വെടിവച്ചു. വെടിയൊച്ച കേട്ടതോടെ പ്രതിഷേധക്കാർ പല ഭാഗത്തേക്ക് ചിതറി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. പ്രതിഷേധം ശക്തമാക്കിയതോടെ ആദ്യദിനങ്ങളിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് ആൾക്കൂട്ടത്തെ തുരത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ പിരിഞ്ഞുപോകാൻ തയാറല്ലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം പ്രകടനക്കാരെ തുരത്താൻ രണ്ട് തവണ ആകാശത്തേക്ക് വെയിടവെയ്ക്കുകയും റബർ ബുള്ളറ്റ് ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ വെടിവയ്ക്കുകയും ചെയ്തെന്നും ഇതിൽ ചിലർക്ക് പരിക്കേറ്റെന്നും പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്ധ്യോഗസ്ഥൻ അന്ത‌ർദേശിയ വാ‌ർത്താ ഏജൻസിയോട് പറഞ്ഞു.

നിലവിൽ പ്രദേശത്ത് അഞ്ചോ അതിൽ അധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ പ്രതിഷേധത്തിന്റെ നാലാം ദിവസവും ശക്തമായ പ്രകടനങ്ങളാണ് ഇവിടെ നടക്കുന്നത്. വൻ റാലികൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് മിലിട്ടറി നോതാവ് സീനിയർ ജനറൽ മിൻ ആംഗ് ലയിങ്ങിന്റെ ഭീഷണി.

യാംഗോണിലെ സാൻ ചൗങ് ടൗൺഷിപ്പിൽ അദ്ധ്യാപകർ നടത്തുന്ന പ്രതിഷേധ റാലി ഇപ്പോഴും തുടരുകയാണ്. ഏഷ്യയിൽ ഉടനീളമുള്ള ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത ആംഗ്യമായ മൂന്ന് വിരൽകൊണ്ടുള്ള സല്യൂട്ട് കാണിച്ചാണ് ഇവരുടെ പ്രകടനം.

യുവജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രോത്സാഹിപ്പിക്കും. പ്രതിഷേധക്കാർ ഒരിക്കലും നിശബ്ദമാകില്ല. തായ്‌ലെന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സോ ആംഗ് പറഞ്ഞു.

myanmer

എൻ.എൽ.ഡി നേതാവ് ഓങ് സാങ് സൂചിയെയും മറ്റ് നേതാക്കളെയും പട്ടാളം തടവിലാക്കിയതിനെത്തുടർന്ന് പ്രതിഷേധം ഉയരാൻ തുടങ്ങിയതോടെ ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ മനുഷ്യാവകാശ വിദഗ്ധർ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. യാംഗോണിന്റെ വടക്കുകിഴക്കൻ തലസ്ഥാനമായ നയ്‌പിഡാവ്, ബാഗോ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി ഉൾപ്പടെ ഉപയോഗിച്ചു. എന്നാൽ പൊലീസിനെ ചെറുക്കാൻ സേഫ്റ്റി ഹെൽമെറ്റും സ്പോട്സ് ഷൂകളും ധരിച്ച് കൂടുതൽ തയാറെടുപ്പോടെയാണ് പ്രതിഷേധക്കാ‌ർ തെരുവിലിറങ്ങിയത്. മുൻകാലങ്ങളിൽ പട്ടാളം രാജ്യത്ത് നടത്തിയ കൂട്ടക്കൊല, പീഡനം, അനിയന്ത്രിത അറസ്റ്റ്, നാടുകടത്തൽ എന്നിവ വീണ്ടും രാജ്യത്ത് നടത്താൻ അനുവധിക്കില്ലെന്നും ജനാധിപത്യഭരണമാണ് തങ്ങൾക്ക് ആവശ്യമെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം.

ആനുകൂല്യങ്ങൾ തടഞ്ഞ് രാജ്യങ്ങൾ

ഓങ് സാങ് സൂചിയെയും മുതിർന്ന മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തതിനെതിരെ പട്ടാളത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവകാശ സംഘടനകളുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി വെള്ളിയാഴ്ച മ്യാൻമറിനെക്കുറിച്ച് ചർച്ച നടത്തും. മ്യാൻമറുമായി ന്യൂസിലാന്റിനുള്ള എല്ലാ രാഷ്ട്രീയ, സൈനീക ബന്ധങ്ങളും താത്കാലികമായി നിറുത്തുമെന്നും സൈനീക നേതാക്കൾക്ക് രാജ്യത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡെൺ പറഞ്ഞു. സൈനീക സർക്കാരുമായി വിതരണം ചെയ്യുന്നതോ ജനറലുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതോ ആയ പദ്ധതികൾ ന്യൂസിലാൻഡിൽ ഇല്ലെന്ന് ഉറപ്പാക്കുമെന്നും ജസീന്ദ കൂട്ടിച്ചേർത്തു.