കൊച്ചി: പൊതുജനത്തിനെ പ്രതിസന്ധിയിലാക്കി പെട്രോൾ, ഡീസൽ വിലവർദ്ധന തുടരുന്നു. പെട്രോളിന് ഇന്നലെ 35 പൈസ വർദ്ധിച്ച് വില 89.18 രൂപയായി (തിരുവനന്തപുരം). 37 പൈസ ഉയർന്ന് 83.33 രൂപയിലായിരുന്നു ഡീസൽ വ്യാപാരം. രണ്ടും എക്കാലത്തെയും ഉയർന്ന വിലയാണ്.