rajeev-kapoor

ബോളിവുഡ് അടക്കിഭരിച്ചിരുന്ന കപൂർ കുടുംബത്തിലെ ഒരാൾ കൂടി യാത്രയായി. ഇന്ത്യൻ സിനിമയുടെ ഷോമാനായിരുന്ന രാജ് കപൂറിന്റെ മകൻ രാജീവ് കപൂർ .1983ൽ ഏക് ജാൻ ഹേ ഹം എന്ന ചലച്ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ രാജീവ് കപൂർ അച്ഛന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. സിമ്മേദാറിലെ ഇൻസ്പെക്ടർ രാജീവ് സിംഗ്, ശക്രിയയിലെ അജയ് സിംഗ്, മേരാ സാഥിയിലെ ശ്യാം രാജീവ് കപൂർ ശ്രദ്ധേയമാക്കിയ ഒരുപിടി വേഷങ്ങളുണ്ട്. ആ അബ് ലൗട്ട് ചലേൻ, പ്രേം ഗ്രന്ഥ് എന്നീ ചിത്രങ്ങൾ നിർമിക്കുകയും പ്രേം ഗ്രന്ഥ് സംവിധാനം ചെയ്യുകയും ചെയ്തു. രണ്ടു ചിത്രങ്ങളുടെ എഡിറ്റിംഗും നിർവഹിച്ചു. ബോളിവുഡ് താരങ്ങളായിരുന്ന രൺധീർ കപൂറും ഋഷി കപൂറും സഹോദരൻമാരാണ്. ആർക്കിടെക്ടായിരുന്ന ഭാര്യ ആർത്തി സബർവാളുമായി 2003ൽ പിരിഞ്ഞു.