modi

തിരുവനന്തപുരം: രാജ്യസഭയിൽ കാലാവധി അവസാനിച്ച മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കണ്ണീരോടെ വിട നൽകിയതിനെ കുറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

പ്രധാനമന്ത്രി കണ്ഠമിടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തുമെന്ന് ശോഭാ സുരേന്ദ്രൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ പറഞ്ഞു. തന്റെ ഏറ്റവും ശക്തനായ വിമർശകനായിരുന്ന നേതാവിനെ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ബിജെപി നേതാവ് പറയുന്നു.

shobha-surendran

കുറിപ്പ് ചുവടെ:

'രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോൾ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമർശകൻ രാജ്യസഭയിൽ നിന്ന് വിരമിക്കുമ്പോൾ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.

കശ്മീരിൽ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോൺഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീർക്കണം സമർപ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.'