skill

തൃശൂർ: ചാഴൂർ പഞ്ചായത്തിൽ കോലോത്തും കടവിലെ ചേർപ്പ് ഗവൺമെന്റ് ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്‌ടറുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള‌ളത്. എംബിഎ / ബിബിഎ വിദ്യാഭ്യാസ യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ അഥവാ ബിഎ സോഷ്യോളജി/ബിഎ ഇക്കണോമിക്സ് വിദ്യാഭ്യാസ യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐടിഐയിൽ ഇന്റർവ്യുവിനെത്തുക.