george

വാഷിംഗ്ടൺ: യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ്(100) അന്തരിച്ചു. റിച്ചഡ് നിക്സനും റൊണാൾഡ് റെയ്ഗനും ജോൺ എഫ് കെന്നഡിയും ഉൾപ്പെടെ യു.എസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷൂൾസ് 4 കാബിനറ്റ് പദവികൾ വഹിച്ചു. സോവിയറ്റ് യൂണിയനുമായുള്ള യു.എസ് നയതന്ത്രത്തിൽ കാതലായ മാറ്റമുണ്ടാക്കി ശീതകാലയുദ്ധത്തിന് സമനമുണ്ടാക്കി ശ്രദ്ധനേടിയ വ്യക്തിയാണ് ഇദ്ദേഹം. ചരിത്രപ്രധാനമായ റെയ്ക്ജവിക് ഉച്ചകോടിയിൽ (1986)യിൽ മുഖ്യസൂത്ധാരനായിരുന്നു അന്നത്തെ സ്റ്റേറ്റ് സെക്രട്ടിയായിരുന്ന ഷൂൾസ്. റെയ്ഗനു കീഴിൽ സ്റ്റേറ്റ് സെക്രട്ടറി (1982–1989 വരെ) പദവി വഹിക്കും മുൻപു നിക്സന്റെ കാലത്ത് ലേബർ സെക്രട്ടറി, ട്രഷറി സെക്രട്ടറി, മാനേജ്മെന്റ്–ബജറ്റ് വിഭാഗം ഡയറക്ടർ പദവികൾ വഹിച്ചു. സ്റ്റാൻഫഡ് സർവകലാശാലയിൽ അദ്ധ്യാപകനായും ബിസിനസ്, നിർമാണ രംഗങ്ങളിലും പ്രവർത്തിച്ചു. ടർമോയ്ൽ ആൻഡ് ട്രയംഫ് (1993) കഴിഞ്ഞ ഡിസംബറിൽ നൂറാം ജന്മവാർഷികവേളയിൽ പുറത്തിറക്കിയ‘എ ഹിൻജ് ഒഫ് ഹിസ്റ്ററി’, എന്നിവയുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.