rachana

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വനിതാ അംഗങ്ങൾക്ക് പരിഗണന ലഭിച്ചില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി രചന നാരായണൻ കുട്ടി രംഗത്ത് വന്നത് വാർത്തയായിരുന്നു. വിമർശന ബുദ്ധി നല്ലതാണെന്നും അത് വേണ്ടതാണെന്നും, എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്ന്ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് താരം തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു.

comment

'സെൻസ്‌ലെസ്' എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂവെന്നും രചന അഭിപ്രായപ്പെട്ടിരുന്നു. മോഹൻലാൽ, സിദ്ദിഖ് തുടങ്ങിയ സംഘടനാ ഭാരവാഹികൾ നിൽക്കുന്നതിനിടയ്ക്ക് കമ്മിറ്റി അംഗമായ ഹണി റോസിനൊപ്പം താൻ ഇരിക്കുന്നതിന്റെ ചിത്രവും രചന തന്റെ കുറിപ്പിനൊപ്പം നൽകി. എന്നാൽ തന്റെ കുറിപ്പിന് കീഴിലായി വന്ന കമന്റുകൾക്ക് നടി നൽകിയ ഏതാനും മറുപടികൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഫോട്ടോ പങ്കുവച്ചത് കൊണ്ട് നടി എന്താണ് ഉദ്ദേശിക്കുന്നതെന്നും 'പാർവ്വതി പറഞ്ഞത് കൊണ്ടു' എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന് കമന്റ് ബോക്സിലൂടെയുള്ള ഒരാളുടെ ചോദ്യത്തിന് 'ആരാണ് ഈ പാർവ്വതി' എന്ന മറുചോദ്യമാണ് രചന ചോദിക്കുന്നത്. നടിയുടെ കുറിപ്പിലൂടെ 'സംഭവിച്ചത് തെറ്റാണ് എന്ന് ആർക്കോ ബോധം വന്നു' എന്നും 'തെറ്റുകൾ തിരുത്തുക എന്നത് നല്ല മാതൃകയാണ്' എന്നും കമന്റിട്ട മുഹമ്മദ് ഷെരീഫ് പാലയ്ക്കൽ എന്നയാൾ അഭിപ്രായപ്പെടുന്നുണ്ട്.

'കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെ'ന്ന ഒരാളുടെ പരാമര്‍ശത്തിന് 'ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത'മാണെന്നാണ് രചന നൽകുന്ന മറുപടി. അമ്മ പോലെയുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് 'സഹോദരന്'കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു' എന്നും നടി മറുപടി നൽകുന്നു.

രചനയുടെ പങ്കുവച്ച കുറിപ്പ് ചുവടെ:

'ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!

എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല...

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്.

Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.

സ്നേഹം,
രചന നാരായണൻകുട്ടി.'