tharur

തിരുവനന്തപുരം∙ വിജയ് ഹസാരെ ടൂർണമെന്റിനുള്ള കേരള ടീമിന്റെ ക്യാപ്ടനായി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി തിരുവനന്തപുരം എം.പി ശശി തരൂർ രംഗത്തെത്തി. മുഷ്താഖ് അലി ട്രോഫിയിൽ ക്യാപ്ടനായിരുന്ന സഞ്ജു സാംസണെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്രിയതാണ് തരൂരിനെ ചൊടിപ്പിച്ചത്. സഞ്ജുവിനെ മാറ്റിയത് ആശ്ചര്യമായെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

പേസർമാരായ കെ.എം.ആസിഫ്, ബേസിൽ തമ്പി, ബാറ്റ്സ്മാൻ രോഹൻ പ്രേം എന്നിവർ ഇല്ലാത്തതിനെയും വിമർശിച്ച തരൂർ, അൽപ്പത്തരം വിനാശത്തിലേയ്ക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.