covid

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നേരത്തെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്സ്‌പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 1500 രൂപ, ആർ.ടി ലാംപ് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് 300 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നിരക്കുകൾ.