
ജിദ്ദ: ആദ്യത്തെ അറബ് ബഹിരാകാശ ദൗത്യമായ യു.എ.ഇയുടെ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. കഴിഞ്ഞ ജൂലായിൽ വിക്ഷേപിച്ച പേടകം ഏഴ്മാസം കൊണ്ട് 300 ദശലക്ഷം മൈൽ സഞ്ചരിച്ചാണ് ഭ്രമണപഥത്തിൽ എത്തിയത്.
യു.എ.ഇ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞ ജൂലയിൽ ചൊവ്വയിലേക്ക് പേടകത്തെ വിക്ഷേപിച്ചത്. ഈ വിക്ഷേപണം വിജയകരമായി പൂർത്തിയായാൽ യു.എ.ഇ ചൊവ്വയിൽ എത്തുന്ന അഞ്ചാമത്തെ രാജ്യമായി മാറും. എല്ലാ ചൊവ്വ ദൗത്യങ്ങളും 60 ശതമാനവും തകർന്നുവീഴുകയോ കത്തിനശിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ യു..എ..ഇയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതൊരു ചരിത്ര നിമിഷമാണ് എന്തെന്നാൽ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ അമരക്കാരായ അമേരിക്കപോലും നിരവധി പരിശ്രമങ്ങൾക്കൊടുവിലാണ് ചൊവ്വാദൗത്യം പൂർത്തിയാക്കാനായത്. എന്നാൽ യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യമാണ് ഭ്രമണപഥത്തിൽ എത്തിനിൽക്കുന്നത്.
നിലവിൽ യു.എസ്, ഇന്ത്യ, റഷ്യ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവർ മാത്രമാണ് വിജയകരമായി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയവർ.