crime

മുംബയ്: കിടപ്പറയിൽ ഭാര്യയെയും സഹോദരീ ഭർത്താവിനെയും ഒന്നിച്ച് കണ്ടതിനെ തുടർന്ന് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 45കാരൻ. മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ സഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞാറാഴ്ചയാണ് സംഭവം നടന്നത്. തന്റെ ഭാര്യയെയും സഹോദരിയുടെ ഭര്‍ത്താവിനെയും കാണാന്‍ അരുതാത്ത സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപ് താക്കൂർ എന്ന യുവാവാണ് ഇരുവരെയും കൈയ്യിൽ കിട്ടിയ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

നാല്‍പ്പതുകാരിയായ സംഗീതയും നാല്‍പ്പത്തിരണ്ടുകാരനായ ശ്രാവണെയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും മിക്കപ്പോഴും വഴക്കിട്ടിരുന്നു. ദിലീപ് കൂലിപ്പണിക്കാരനാണ്. ഞായറാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും കാമുകനും കിടക്ക പങ്കിടുന്നതാണ് കാണുന്നത്.

പ്രകോപിതനായ ഇയാൾ മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടി. ദിലീപിന് നിന്നും വെട്ടേറ്റ സംഗീതയും ശ്രാവണെയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊല നടത്തിയ ശേഷം ദിലീപ് താക്കൂർ ഇരുവരുടെയും മൃതദേഹത്തിന് സമീപം കുറച്ചുമണിക്കൂറുകള്‍ ഇരിക്കുകയും ചെയ്തു. ശേഷം, വീട്ടിലെത്തിയ അയല്‍വാസിയാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.