
കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൽ നാഡികൾക്ക് അമിത സമ്മർദ്ദമോ പരിക്കോ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് കാർപൽ ടണൽ സിൻഡ്രോം. മീഡിയൽ നാഡികൾക്കുണ്ടാകുന്ന പരിക്കുമൂലം കൈകൾക്കുണ്ടാകുന്ന മരവിപ്പാണ് പ്രധാന ലക്ഷണം. പിന്നീട് കൈകളിൽ മരവിപ്പ്, മസിലുകളുടെ ശോഷണം, ബലക്കുറവ്, മുഷ്ടി ചുരുട്ടാൻ പ്രയാസം എന്നിവയായി മാറുന്നു.
കംപ്യൂട്ടർ, സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിലാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. തൈറോയ്ഡ്, പ്രമേഹം, സന്ധിവാതം എന്നിവയും രോഗത്തിന് കാരണമാകാറുണ്ട്.
പ്രായമായ സ്ത്രീകളിൽ രോഗം കൂടുതലായി കാണുന്നുണ്ട്. ഈ രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൈപ്പത്തിക്കും കൈകൾക്കും ചെറിയ രീതിയിലുള്ള വ്യായാമം ശീലമാക്കുക. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ ഉപയോഗിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയോ ചെയ്യാം. ഫിസിയോതെറാപ്പിയും ഫലപ്രദമാണ്.