
വാഷിംഗ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ രണ്ടാം ഇംപീച്ച്മെന്റ് വിചാരണ ആരംഭിച്ചു. വിഷയത്തിൽ നാല് മണിക്കൂർ വരെ ചർച്ചകൾ അനുവദിക്കും. പ്രസിഡന്റ് ജോ ബൈഡന്റെ വിജയത്തെ തകിടം മറിക്കാൻ നടത്തിയ തെറ്റായ പ്രചാരണവും ട്രംപ് ക്യാപ്പിറ്റോൾ അക്രമത്തിന് പ്രേരണനൽകിയെന്നും ഹൗസ് ഇംപീച്ച്മെന്റ് മാനേജർമാർ വാദിക്കും. പ്രസിഡന്റ് സ്ഥാനത്തുനിന്നും സ്ഥാനമൊഴിഞ്ഞശേഷം ഇംപീച്ച്മെന്റ് നേരിടുന്നതിൽ നിന്നും ഒഴിവാക്കാമെന്നും ശിക്ഷാനടപ്പാക്കാൻ കഴിയില്ലെന്നും ട്രംപ് പക്ഷവും വാദിക്കും.