
തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിനവും ഇന്ധനവില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 83.60 രൂപയും, പെട്രോളിന് 89.48 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോളിന് 87.76 രൂപയും, ഡീസലിന് 81.98 രൂപയുമായി. ഇന്നലെ പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് പെട്രോൾ, ഡീസൽ വില 16.30 രൂപ വീതമാണ് കൂട്ടിയത്.