ms-neseem

തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു.നിരവധി സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമായിരുന്നു.

പതിനൊന്നാം വയസിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീത ലോകത്തെത്തുന്നത്.1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. നാലുതവണ മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികളിൽ പാടിയിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ ചിത്രങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സംഗീത പരമ്പരയായ ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു അദ്ദേഹം.സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് പള്ളിപ്പുറം ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഷാഹിദ, മക്കൾ: നാദിയ, ഗീത്