
കൗമാരക്കാലത്തെ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. കാമുകൻ വീട്ടിൽ വന്നപ്പോൾ അമ്മായി കയ്യോടെ പിടികൂടിയതിനെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.' അൺഫിനിഷ്ഡ്' എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ വിദ്യാഭ്യാസം. അമ്മായിക്കൊപ്പമായിരുന്നു താമസം. സഹപാഠിയായിരുന്ന ബോബ് ആയിരുന്നു നടിയുടെ കാമുകൻ. വിവാഹം കഴിക്കാൻപോലും ആഗ്രഹിച്ചിരുന്നുവെന്ന് താരം പുസ്തകത്തിൽ പറയുന്നു.
ഒരു ദിവസം ബോബ് വീട്ടിൽ വന്നു. കൈകൾ ചേർത്തുപിടിച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മായി അപ്രതീക്ഷിതമായി പടികൾ കയറി വരുന്നു. ബോബിന് പുറത്തേക്ക് പോകാൻ വഴിയില്ല. ഒടുവിൽ ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതിൽ പതുങ്ങിയിരിക്കാൻ അവനോട് അവശ്യപ്പെടുകയായിരുന്നെന്ന് പ്രിയങ്ക പറയുന്നു.
അമ്മായി വീട്ടിലെത്തിയപ്പോൾ താൻ പഠിക്കുന്നതായി നടിച്ചു. എന്നാൽ അമ്മായി തന്റെ മുറിയിൽ വന്ന് പരിശോധിക്കാൻ തുടങ്ങി. ഒടുവിൽ ടോയിലറ്റിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോൾ ബോബ് പുറത്തേക്ക് വന്നു. അമ്മായി ഇക്കാര്യം അമ്മയോട് പറയുകയും ചെയ്തുവെന്ന് നടി പുസ്തകത്തിൽ പറയുന്നു.