covid

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേരളം കൂടുതൽ ജാഗ്രത കാട്ടണമെന്ന നിർദ്ദേശവുമായി ഐ സി എം ആർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിന്റെ പകുതി കൊവിഡ് കേസുകളും കേരളത്തിലായതിനെ തുടർന്നാണ് ഐ സി എം ആറിന്റെ കർശന നിർദ്ദേശം. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 13,088 കൊവിഡ് കേസുകളിൽ 6475 പേരും കേരളത്തിൽ നിന്നുളളവരാണ്

കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്ന് കേന്ദ്ര സംഘം നേരത്തെ വിലയിരുത്തിയിരുന്നു. ഇതേ തുടർന്ന് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേന്ദ്ര സംഘം സംസ്ഥാനത്തിന് നിർദ്ദേശം നൽകുകയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിൽ വിശദീകരണം തേടുകയും ചെയ്‌തിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണം തീരെ കുറവായിരുന്നു. ആരോപണങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയമായ രീതി ആണ് നടപ്പാക്കുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആകുന്നതിലും കൂടുതൽ ജാഗ്രത വേണമെന്നാണ് ഐ സി എം ആർ നിർദ്ദേശം.