work-from-home

ലണ്ടൻ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷ മുൻനിർത്തി പല കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. പല ജീവനക്കാരും അതൊരു അനുഗ്രഹമാണെന്നായിരുന്നു ആദ്യം കരുതിയത്. ഓഫീസ്‌ജോലിക്കിടെ വീട്ടുജോലിയും ചെയ്യാമല്ലോ എന്ന് കണക്കുകൂട്ടിയവരും കുറവല്ല. എന്നാൽ ഇന്ന് സ്ഥിതി മാറി.

പല ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഇപ്പോൾ അധികഭാരമാണ്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമയമാണ് പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്നത്. ക്ഷീണവും, തലവേദനയും എല്ലാം കൂടിയെന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്.

അമേരിക്ക, ഓസ്ട്രിയ, കാനഡ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഇപ്പോൾ പണ്ടത്തേക്കാൾ കൂടുതൽ സമയം ജോലിക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ശരാശരി പ്രവൃത്തി ദിവസത്തിൽ 2.5 മണിക്കൂർ വർദ്ധനവുണ്ടായതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയായ നോർഡ് വിപിഎൻ വ്യക്തമാക്കുന്നു.പതിനായിരത്തിൽ കൂടുതൽ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നോർഡ് വിപിഎൻ സെർവറുകൾ വഴി അയയ്ക്കുന്ന ഡാറ്റയുടെ അളവ് പരിശോധിച്ചാണ് ജീവനക്കാരുടെ ജോലി സമയം കണക്കാക്കിയത്.

ജോലി വീട്ടിലിരുന്നായതോടെ ഉച്ചഭക്ഷണ ഇടവേളകൾ കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ശരാശരി വാരാന്ത്യ ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ബിസിനസ് വിപിഎൻ സെർവർ ട്രാഫിക്കിൽ 41% വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തിനൊപ്പം ചിലവഴിക്കുന്ന സമയം കുറഞ്ഞു.

യുകെയിലെ 133 കമ്പനികളിലെ ജീവനക്കാർക്കിടയിൽ സർവ്വേ നടത്തിയിരിക്കുകയാണ് വൈൽഡ്ഗൂസ്. ഗവേഷണ റിപ്പോർട്ട് പ്രകാരം 55% ജീവനക്കാർ കൊവിഡ് കാലത്തിന് മുമ്പത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നു വർക്ക് ഫ്രം ഹോം ആയതോടെ 74% ജീവനക്കാർക്ക് ക്ഷീണം, സമ്മർദ്ദം എന്നിവ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വർക്ക് ഫ്രം ഹോം ് മാനസികാരോഗ്യത്തെ ബാധിച്ചതായി 31% പേരും അഭിപ്രായപ്പെെട്ടു.