
ശരീരത്തിൽ ഈർപ്പം നിലനിർത്താനായി ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ മാർഗമാണ് വെളിച്ചെണ്ണ. ഷേവിംഗിന് ശേഷം വെളിച്ചെണ്ണ ഷേവ് ചെയ്തതിന് ശേഷവും മുൻപും വെളിച്ചെണ്ണ ഉപയോഗിക്കാം. ഷേവ് ചെയ്യുന്നതിന് മുൻപായി വെളിച്ചെണ്ണ പുരട്ടുന്നത് മുഖം വരണ്ടതാക്കുന്നതിൽ മിന്നും മുറിവുണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കും. പല്ലിനും വേണം വെളിച്ചെണ്ണ ഉമിക്കരിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുന്നത് പലവവിധ ദന്തരോഗങ്ങൾക്കും പരിഹാരമാണ്. ബ്രഷ് ഉപോയിച്ച് പല്ല് തേച്ചതിന് ശേഷം വെളിച്ചെണ്ണ പല്ലിൽ തേയ്ക്കുന്നത് നല്ലതാണ്.
വരണ്ട ചുണ്ടിനൊരു തുള്ളി എണ്ണ ഹാനികരമായ ലിപ് ബാമുകൾ വാങ്ങി വരണ്ട ചുണ്ടിന് കണ്ടെത്താൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വെളിച്ചെണ്ണ ഇതിനൊരു ഉത്തമ പരിഹാരമാണ്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് വെളിച്ചെണ്ണ ചുണ്ടുകളിൽ തേയ്ക്കുന്നത് വരണ്ട ചുണ്ട് ഇല്ലാതാക്കാൻ സഹായിക്കുന്നു. പോരാത്തതിന് ചുണ്ടുകൾ കൂടുതൽ മൃദുവാക്കുകയും ചെയ്യുന്നു.
മുടികൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ ഇ, കെ, അയേൺ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണ്. മുടിവേരുകളിലേയ്‌ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്‌ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനും വെളിച്ചെണ്ണയ്‌ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലിൽ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകൾ തന്നെയാണ്.
വെളിച്ചെണ്ണ മുടി കൊഴിച്ചിൽ തടയാൻ പല വിധത്തിലും ഉപയോഗിയ്‌ക്കാം. പല ചേരുവകളും ചേർത്ത്. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാവുന്ന വഴികളാണെന്നതാണ് പ്രധാനം. കൈയോന്നിയും തെമ്പരത്തിയും കറ്റാർവാഴയും പച്ചനെല്ലിക്കയും കറിവേപ്പിലയും മൈലാഞ്ചിയിലയുമൊക്കെ ചേർത്ത് നല്ല സൂപ്പർ എണ്ണ കാച്ചിയെടുക്കാം. യാതൊരുവിധത്തിലെ പാർശ്വഫലങ്ങളും നൽകാത്ത ഒറ്റമൂലിയാണ്. വെളിച്ചെണ്ണ, മുട്ട എന്നിവ കലർത്തിയും മുടികൊഴിച്ചിൽ തടയാൻ ഉപയോഗിക്കാം.
മുട്ടയിലെ സിങ്ക്, പൊട്ടാസ്യം, സെലേനിയം, അയോഡിൻ എന്നിവ മുടിവളർച്ചയെ ത്വരിതപ്പെടുന്നവയാണ്. മുടികൊഴിച്ചിൽ തടയാനും സഹായിക്കും. മുട്ടയിൽ ഒരു ടേബിൾസ്‌പൂൺ വെളിച്ചെണ്ണ, അൽപ്പം തേൻ എന്നിവ കലർത്തി മിശ്രിതമാക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിയ്‌ക്കുക.
വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവർത്തിയ്‌ക്കാം. ഫൗണ്ടേഷന് മുൻപായി വെളിച്ചെണ്ണ തേയ്ക്കാം മുഖത്ത് ഫൗണ്ടേഷൻ ഇടുന്നതിന് മുമ്പായി വെളിച്ചെണ്ണ ഉപയോഗിക്കാം. മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിന് ശേഷം ഫൗണ്ടേഷൻ ഇട്ടാൽ അത് മേക്കപ്പ് ഏറെ നേരം നിൽക്കാൻ സഹായിക്കും.