hepatitiis

കരളിനെ ബാധിക്കുന്ന വൈറൽ അണുബാധ മൂലമോ മദ്യപാനം, മറ്റു ചില രോഗാവസ്ഥകൾ മൂലമോ കരൾകോശങ്ങൾക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റെറ്റിസ് എ, ബി, സി, ഡി, ഇ, എന്നിങ്ങനെയാണ് ഈ മഞ്ഞപ്പിത്ത രോഗങ്ങൾ അറിയപ്പെടുന്നത്. ഇവയുടെ ലക്ഷണങ്ങൾ സമാനമാണ്. ആദ്യഘട്ടത്തിൽ സാധാരണ ബലഹീനത, വിശപ്പ് കുറയൽ, വയറിളക്കം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണാം. പിന്നീട് ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, കയ്പേറിയ രുചി, കടുത്ത പനി എന്നിവയുണ്ടാക്കുന്നു. കുട്ടികളിൽ രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ഹെപ്പറ്റൈറ്റിസിന്റെ പല കേസുകളും ചികിത്സയിലൂടെ പരിഹരിക്കാം. ശരീര സ്രവങ്ങളിലൂടെയാണ് പ്രധാനമായും ഈ രോഗം പകരുന്നത്. രോഗമുള്ളവർ ഒരു കാരണവശാലും രക്തദാനം നടത്തരുത്. തങ്ങളുടെ സ്വകാര്യ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതും ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാലുടൻ തന്നെ ഡോക്ടറെക്കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. അല്ലെങ്കിൽ രോഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്‌തേക്കാം.