death

തിരുവനന്തപുരം: കാട്ടാക്കടയിൽ അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. കാപ്പിക്കാട് അജ്മൽ മൻസിലിൽ അൽഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസമാണ് അൽഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വച്ചശേഷം മണ്ണെണ്ണഒഴിച്ച് തീ കത്തിച്ചതോടെ അൽഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൽഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്.