
'മസിൽ അളിയൻ' എന്നാണ് നടൻ ഉണ്ണി മുകുന്ദൻ പൊതുവെ അറിയപ്പെടുന്നത്. കഥാപാത്രങ്ങൾ വേണ്ടി മാത്രമല്ല ജീവിതത്തിലും ഫിറ്റ്നസ് നിലനിറുത്താൻ താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കഠിനമായ വ്യായാമവും, ഡയറ്റും താരം പാലിക്കുന്നുമുണ്ട്. ഇപ്പോഴിതാ വർക്കൗട്ടിനൊടുവിൽ വേദന സഹിക്കാനാവാതെ ഉറക്കെ കരയുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ലെഗ് വർക്കൗട്ടുകളിലൊന്നായ ലെഗ് എക്‌സ്‌റ്റൻഷൻ ആണ് ഉണ്ണി ചെയ്യുന്നത്. ട്രെയിനറും ഒപ്പമുണ്ട്. വർക്കൗട്ടിനൊടുവിൽ വേദന സഹിക്കാൻ കഴിയാതെയാണ് താരം കരയുന്നത്. ഇൻസ്‌റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചതും താരം തന്നെ.
നിലവിൽ പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. അന്ധാദുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. മേപ്പടിയാൻ എന്ന ചിത്രവും ഉണ്ണിയുടെതായി ഉടൻ റിലീസിനൊരുങ്ങുകയാണ്.