irkutsk

സൈബീരിയയിലെ ഇർകൂട്‌​സ്​ക് എന്ന സ്ഥലത്ത് അപൂർവ രൂപത്തിലുള്ള ഒരു പാറക്കൂട്ടമുണ്ട്. കഴുകൻ കൂടിന്റേതിന് സമാനമായ രൂപമാണ് . 1949ൽ ഈ പ്രദേശത്ത് ഗവേഷണം നടത്തിയ വാഡിം കൊല്പകൊവ് എന്ന ശാസ്ത്രജ്ഞനാണ് ഈ സവിശേഷ പാറക്കൂട്ടം കണ്ടെത്തിയത്.

പാറ്റംസ്​കീ ക്രേറ്റർ എന്നാണ് ചുണ്ണാമ്പുകല്ലുകൾ അടങ്ങിയ ഈ പാറക്കൂട്ടത്തിൽ പേര്. ഇതിന് 250 കൊല്ലത്തോളം പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അഗ്‌​നിപർവ്വത സ്‌​ഫോടനത്തിന്റെ ഫലമായി ഉണ്ടായതാകാം എന്ന വാദമുണ്ടെങ്കിലും പാറക്കൂട്ടത്തിന്റെ സമീപപ്രദേശങ്ങളിളിലൊന്നും അഗ്‌​നിപർവ്വതങ്ങൾ ഇല്ലാത്തതിനാൽ ഗവേഷകർ അത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തിയതിന്റെ ഫലമായി ഉണ്ടായതാണെന്നും ഉൽക്ക പതിച്ചത് ആണെന്നും എല്ലാം പലവിധ വാദങ്ങളും നിലനിൽക്കുന്നുണ്ട്.

ഈ പ്രദേശത്തെ നാട്ടുകാർ ആകട്ടെ ദുഷ്ടശക്തികളുടെ വിഹാരകേന്ദ്രമാണ് ഇവിടമെന്ന് വിശ്വസിക്കുന്നു. ഈ പാറ ക്കൂട്ടത്തിന് സമീപമെത്തുന്ന മൃഗങ്ങളെ പിന്നീട് കാണാതായതായും ഇവിടെയെത്തുമ്പോൾ ശരീരത്തിന് ഊർജ്ജം അപ്പാടെ നഷ്ടപ്പെടുന്നതായുമെല്ലാം പലർക്കും അനുഭവപ്പെട്ടിട്ടുള്ളത് നാട്ടുകാരുടെ ഭയത്തിന് ആക്കം കൂട്ടുന്നുണ്ട്.

ഇതിനെല്ലാം പുറമേ ഗവേഷണത്തിന് ഭാഗമായി ഒരിക്കൽ ഇൗ പാറക്കൂട്ടത്തിൽ മുകളിൽ കയറിയ ഒരു ഗവേഷകൻ അവിടെവച്ചുതന്നെ ഹൃദയസ്തംഭനം മൂലം മരണമടയുകയും ചെയ്തിരുന്നു. പാറക്കൂട്ടത്തിന് ചലനം ഉണ്ടാകുന്നുണ്ടെന്നും ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യാറുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങൾ അസാധാരണമായി വളരുന്നതാണ് ഗവേഷകരെ കുഴക്കുന്ന മറ്റൊരു കാര്യം. ഇതിനു സമീപമെത്തുന്ന ആർക്കും മരണം സംഭവിക്കും എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. എന്നാൽ, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നത് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല.