
ജുനഗഡ്: ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിക്കോയിലെ സെക്യൂരിറ്റി ജീവനക്കാരൻ തിങ്കളാഴ്‌ച പുലർച്ചെ ഹോട്ടലിലെത്തിയ അതിഥിയെ കണ്ട് ഒന്നു ഞെട്ടി. അടഞ്ഞുകിടന്ന ഹോട്ടലിലെ ഗേറ്റ് കടന്നെത്തിയത് ഒരുഗ്രൻ പെൺസിംഹമാണ്. പുലർച്ചെ അഞ്ചുമണിയോടടുത്ത് തൊട്ടടുത്തുളള പ്രധാനറോഡ് മുറിച്ചുകടന്നാണ് ഹോട്ടലിൽ സിംഹമെത്തിയത്. ഹോട്ടലിനുളളിൽ കയറി പാർക്കിംഗ് സ്ഥലത്തെ വാഹനങ്ങളൊക്കെ കണ്ടു. പിന്നെ ഹോട്ടലിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തിയിട്ട് തിരികെ ഗേറ്റ് ചാടിക്കടന്ന് മടങ്ങി.
— Udayan Kachchhi (@Udayan_UK) February 10, 2021
 
നേരം പുലരുന്നതിന് മുൻപായതിനാലും ഹോട്ടൽ പരിസരത്ത് അധികം ആളുകൾ ഇല്ലാതിരുന്നതിനാലും ആർക്കും ആപത്തൊന്നുമുണ്ടായില്ല. സിംഹം ഹോട്ടൽ പരിസരത്തിലെത്തിയതുമുതൽ സെക്യൂരിറ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്നു.
Lions in the city of Junagadh is a regular affair nowadays. @ParveenKaswan @susantananda3 @CentralIfs pic.twitter.com/o2PtLiXmui— Udayan Kachchhi (@Udayan_UK) February 10, 2021
 
അതിരാവിലെ ഉണരുന്നവർ പ്രഭാത നടത്തത്തിന് പോരുന്ന സമയമായിരുന്നെങ്കിലും സിംഹം ആരെയും ഉപദ്രവിക്കാതെ മടങ്ങിയത് ഭാഗ്യമായെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ കണ്ടവരെല്ലാം അഭിപ്രായപ്പെടുകയാണ്. അടുത്തകാലത്തായി സിംഹങ്ങൾ ഒറ്റയ്‌ക്കും കൂട്ടായും ജുനഗഡ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇറങ്ങുന്ന സംഭവങ്ങൾ കൂടിവരികയാണ്. ഗുജറാത്തിലെ പ്രശസ്‌തമായ സിംഹങ്ങളുടെ സംരക്ഷിത വനമായ ഗീറിന് അടുത്താണ് ജുനഗഡ്.