
ദില്ലിയിലെ വിദ്യാർത്ഥി സമരം പശ്ചാത്തലമാക്കി സിദ്ധാർഥ് ശിവ ഒരുക്കുന്ന വർത്തമാനം മാർച്ച് 12 ന് തിയേറ്ററുകളിലെത്തും. പാർവതി തിരുവോത്തും റോഷൻ മാത്യുയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ബെൻ സി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിക്കുന്നു. അളകപ്പൻ  കാമറയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെയും വിശാൽ ജോൺസണിന്റെയും വരികൾക്ക് രമേഷ് നാരായണനും, ഇഷാം അബ്ദുൾ വഹാബും സംഗീതം പകരുന്നു. കലാസംവിധാനം : ബിനീഷ് ബംഗ്ളാൻ, മേക്കപ്പ് : പ്രദീപ് വിതുര, പ്രൊഡക്ഷൻ മാനേജർ : ഗോകുലൻ പിലാശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്.