sabarimala

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തർക്ക് വീതമാണ് ദിവസവും പ്രവേശനാനുമതി. 13 മുതലാണ് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് വിളക്ക് തെളിക്കും. തുടർന്ന് ഉപദേവത ക്ഷേത്രനടകളും തുറക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്‌നി പകരും. ആദ്യദിനം പൂജകളില്ല. കുംഭമാസം ഒന്നായ 13ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 17ന് രാത്രി നട അടയ്ക്കും.