gold-smuggling

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. 53 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കൂർ സ്വദേശി നൗഷീറാണ് (38) പിടിയിലായത്. ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.