
മലയാളത്തിന്റെ ഉർവശിയും ഭാഗ്യരാജും തകർത്തഭിനയിച്ച മുന്താണെ മുടിച്ച് വീണ്ടുമെത്തുന്നു. 1983ൽ റിലീസ് ചെയ്ത ചിത്രം 37 വർഷങ്ങൾക്ക് ശേഷമാണ് റീമേക്കിനൊരുങ്ങുന്നത്.റിമേക്ക് വേർഷനിൽ ശശികുമാറും ഐശ്വര്യ രാജേഷുമാണ് നായികനായകൻമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.ഭാഗ്യരാജ് തന്നെയാണ് റീമേക്കിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജെ.എസ്.ബി സതീഷാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ചിത്രം റിലീസ് ചെയ്യുക. തമിഴ് സിനിമയിൽ ചരിത്രമായി മാറിയ മുന്താണെ മുടിച്ചിൽ അഭിനയിക്കാൻ സാധിക്കുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. തുടർ ച്ചയായി 25 ആഴ്ചകൾ തിയറ്ററുകളിൽ ഓടി മുന്താണെ മുടിച്ച് റെക്കോഡ് സൃഷ്ടിച്ചിരുന്നു. ചിത്രം തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പൂർണ്ണിമ ഭാഗ്യരാജ്, കോവൈ സരള, കെ.കെ സൌന്ദർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് നടീനടൻമാർ . ഇളയരാജ ഈണമിട്ട സിനിമയിലെ പാട്ടുകളും അക്കാലത്ത് ഹിറ്റായിരുന്നു.