astro

അശ്വതി: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. മാനസിക വിഷമതകൾക്ക് ആശ്വാസം ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിവാഹത്തിന് അനുകൂല സമയം. ധനചെലവ് നേരിടും. ആരോഗ്യപരമായി നല്ല കാലമല്ല. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ശനിയാഴ്ച ദിവസം ഉത്തമം.
രോഹിണി: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്.പിതൃഗുണവും, ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
മകയീരം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. ആരോഗ്യപരമായി ശ്രദ്ധിക്കണം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: മാതൃഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലതല്ല. കർമ്മ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും.ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത. ചെലവുകൾ വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക.വ്യാഴാഴ്ച ദിവസം അനുകൂലം.
പുണർതം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂയം: മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. ഔഷധ സേവ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. കണ്ടകശനി കാലമായതിനാൽ പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല, മാനസിക വിഷമതകൾക്ക് ആശ്വാസം ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
ആയില്യം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും.അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. കണ്ഠത്തിന് മുകളിലുള്ള അസുഖങ്ങളും കാലുവേദനയും അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും.പൂർവ്വിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാധികൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. ശനിയാഴ്ച ദിവസം ഉത്തമം.
പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: മനഃസന്തോഷം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ദമ്പതികൾ തമ്മിൽ കലഹിക്കാനിടവരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: കമ്പ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തർക്കത്തിനു സാദ്ധ്യത. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും.വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
ചിത്തിര: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. ഉദ്യോഗസ്ഥൻമാർക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. കമ്പ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: ആഘോഷവേളകളിൽ പങ്കെടുക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. മത്സരപരീക്ഷകളിൽ വിജയ സാദ്ധ്യത കാണുന്നു. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. ബുധനാഴ്ച ദിവസം ഉത്തമം.
വിശാഖം: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് ജോലിക്ക് പലവിധ വിഷമതകൾ അനുഭവപ്പെടും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
കേട്ട: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതയ്ക്ക് സാദ്ധ്യത. വ്രതാനുഷ്ഠാനത്തിന് താത്പര്യം ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: പിതൃഗുണം ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഏഴരശനി കാലമായതിനാൽ അസമയത്തുള്ള യാത്രകൾഒഴിവാക്കുക. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. തൊഴിലിൽ നിന്നുള്ള ആദായം കുറയും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രാടം: മാതൃസ്വത്ത് ലഭിക്കും. പുണ്യക്ഷേത്ര ദർശനത്തിന് സാദ്ധ്യത. പൊതു കാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ഏഴരശനി കാലമായതിനാൽ തൊഴിൽ മേഖലയിൽ ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: വിവാഹ കാര്യത്തിൽ തടസം നേരിടും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വാതരോഗത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: മാതൃഗുണം പ്രതീക്ഷിക്കാം. വിദേശയാത്രക്ക് ശ്രമിച്ചിരുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ധനലാഭം ഉണ്ടാകും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ധാരാളം യാത്രകൾ ആവശ്യമായി വരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ശനിയാഴ്ച ദിവസം ഉത്തമമാണ്.
രേവതി: സാമ്പത്തിക നേട്ടം ഉണ്ടാകും, സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. ഗൃഹസംബന്ധമായി പണം ചെലവഴിക്കും. ഉദ്യോഗസ്ഥൻമാർക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ബുധനാഴ്ച ദിവസം ഉത്തമം.