
കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതടക്കമുള്ള വ്യക്തി ശുചിത്വശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക. ചുമയ്ക്കുമ്പോഴും തുമ്മjുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു കൊണ്ട് മുഖം മറയ്ക്കുന്നതുപോലുള്ള ശുചിത്വ, ശ്വസന ശീലങ്ങൾ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റു വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും കുട്ടികൾ സുരക്ഷിതരായിരിക്കും.