
ലണ്ടൻ: ഒന്നും രണ്ടുമല്ല 25 വ്യക്തിത്വങ്ങളാണ് ബ്രിട്ടനിലെ പ്ലിമത്ത് സ്വദേശിയായ ബോ ഹൂഹപ്പറിനുള്ളത്.
25 വ്യക്തിത്വങ്ങളുമായാണ് താൻ ജീവിക്കുന്നതെന്ന് 23കാരിയായ ഹൂപ്പർ പറയുന്നു. തനിക്ക് ഒരു ജോലിയിലും സ്ഥിരമായി തുടരാൻ ഇത് മൂലം സാധിക്കുന്നില്ലെന്ന് ഹൂപ്പർ പറയുന്നു. പല കാര്യങ്ങളും ചെയ്യാൻ തുടങ്ങുമ്പോൾ വ്യക്തിത്വം മാറും. മുതിർന്നവരുടെ മുതൽ 5 വയസുള്ള കുട്ടികളുടെ വരെയുള്ളവരുടെ വ്യക്തിത്വങ്ങൾ ഹൂപ്പർ കാണിക്കുന്നുണ്ട്. ചിലപ്പോൾ ഒരു മുതിർന്ന സ്ത്രീയായി മാറും ഹൂപ്പർ. ചിലപ്പോൾ കൗമാരിക്കാരിയാകും. പുതിയ വ്യക്തിത്വം എപ്പോൾ വേണമെങ്കിലും വരാം. 25 പേരും വ്യത്യസ്തരാണ്. അവരെയെല്ലാം എനിക്ക് അറിയാം. ഒരോരുത്തരുടേയും ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം എനിക്ക് വ്യക്തമായി അറിയാം - ഹൂപ്പർ പറയുന്നു. ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോറെന്ന മാനസിക രോഗ ബാധിതയാണ് ഹൂപ്പറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
.