gorilla-glue

വാഷിംഗ്ടൺ: പുറത്തുപോകാനുള്ള തിടുക്കത്തിൽ ഹെയർ സ്പ്രേയ്ക്ക് പകരം യുവതി മുടിയിൽ തേച്ചത് ഗൊറില്ല ഗ്ലൂ. അമേരിക്കൻ സ്വദേശിനായായ ടെസീക്ക ബ്രൗണിനാണ് അമളി പിണഞ്ഞത്.

സംഭവ ദിവസം, യുവതിയുടെ ഹെയർസ്പ്രേ തീ‌ർന്നിരുന്നു. തലമുടി ഒതുക്കാനായി പശ ഉപയോഗിക്കാൻ ടെസിക്ക തീരുമാനിച്ചു. പശ തലയിൽ തേച്ചതോടെ തലമുടി ഒട്ടിപ്പിടിച്ചു. ഒരു മാസമായി തലമുടി വേർ‌പ്പെടുത്താനുള്ള കഠനി ശ്രമത്തിലാണ് ടെസീക്ക. പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇപ്പോൾ, ഒരു വശത്തേയ്ക്ക് പിന്നിയിട്ട മുടിയുമായാണ് ടെസീക്കയുടെ നടപ്പ്. ആശുപത്രിയിൽ ചികിത്സ തേടാനുള്ള ഒരുക്കത്തിലാണവർ. ടെസീക്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സംഭവം പുറത്ത് വിട്ടതും. സംഭവം വൈറലായതോടെ ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവ് മറുപടിയുമായി രംഗത്തെത്തി. തങ്ങളുടെ ഉത്പ്പന്നം മുടിയിൽ തേക്കാൻ ഉള്ളതാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നാണ് അവർ പറയുന്നത്.